KeralaLatest NewsNews

ബ്ലൗസ് പിടിച്ചൂരി പീഡനത്തിന് ശ്രമിച്ചു, പിന്നാലെ പോലീസ്: ആംബുലൻസിൽ നിന്നും വീഡിയോയുമായി തുഷാര അജിത്തിന്റെ മകൾ, ഒളിവിൽ

കിഡ്‌നിക്ക് പ്രശ്‌നമുള്ളയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്തു

തിരുവനന്തപുരം : ഹോട്ടലിൽ നോ ഹലാൽ ബോർഡ് വച്ചതിനു ആക്രമിക്കപ്പെട്ടുവെന്നു വ്യാജ പ്രചാരണം നടത്തി വിവാദത്തിലായ തുഷാര അജിത്തിന്റെ മകൾ കേരള പോലീസിനെതിരെ ആരോപണം ഉയർത്തിയത് ചർച്ചയാകുന്നു. അമൃത ഹോസ്പിറ്റലിലേക്ക് മാറുന്ന സമയത്ത് ആംബുലന്‍സില്‍ നിന്ന് തുഷാര അജിത്തിന്റെ മകള്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കേരളാ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളുമുള്ളത്.

read also: ‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോർമലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍

പൊലീസ് തങ്ങള്‍ക്കെതിരായി തീരുമാനങ്ങള്‍ എടുക്കുകയാണെന്നും ഞങ്ങളെ ഉപദ്രവിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും വീഡിയോയിൽ പറയുന്നു. ‘കിഡ്‌നിക്ക് പ്രശ്‌നമുള്ളയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്തു. ബ്ലൗസ് വലിച്ചൂരി. ആശുപത്രിയുടെ മുന്നില്‍ പൊലീസിനെ നിര്‍ത്തി മാനസികമായി പീഡിപ്പിച്ചു. ഇതിനെതിരെ നിങ്ങള്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’-വെന്നാണ് തുഷാരയുടെ മകള്‍ വീഡിയോയില്‍ പറയുന്നത്.

റെസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളായ തുഷാര അജിത്ത്, ഭർത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button