
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിൽ ഉള്ളവർക്ക് സഹായമായി കുക്കറുകള്‍ കൈമാറി ‘കടുവ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. രണ്ട് പഞ്ചായത്തുകൾക്കുമായി 200 കുക്കറുകളാണ് പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ചേര്‍ന്ന് നല്‍കിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് പലയിടങ്ങളിൽ നിന്നായി സഹായവാഗ്ദാനങ്ങൾ ലഭിച്ചിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കടുവയുടെ ചിത്രീകരണം അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാമിന്റേതാണ്.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. അടുത്ത വർഷം വിഷുവിനു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.
Post Your Comments