Latest NewsKeralaNews

മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രാത്രികാല പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. അത്യാഹിത വിഭാഗം, ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ, പുതിയ അത്യാഹിത വിഭാഗം എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദർശനം. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആശുപത്രിയിൽ എത്തിയ മന്ത്രി ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചും ആശുപത്രി പ്രവർത്തനങ്ങളെക്കുറിച്ചും നേരിട്ട് മനസിലാക്കി.

Read Also: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമണം: തുഷാരയുടെ വ്യാജപ്രചരണം പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

തുടർന്ന് ആശുപത്രിയിലെ ഡ്യൂട്ടി ചാർട്ട് പരിശോധിച്ച് സീനിയർ ഡോക്ടർമാരുൾപ്പെടെയുള്ളവർ ഡ്യൂട്ടിസമയം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താൻ കോളേജ് പ്രിൻസിപ്പാളിനു നിർദ്ദേശം നൽകി. ദിവസം മുഴുവൻ രോഗികൾക്ക് ചികിത്സയും പരിചരണവും ഉറപ്പു വരുത്തണം. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മൂന്നുമണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മന്ത്രി രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആശയവിനിമയം നടത്തി. പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി പരിഹരിക്കണമെന്ന രോഗികളുടെ ആവശ്യം ഉടൻ പരിഹരിക്കുമെന്നും കോവിഡ് കുറഞ്ഞു വരുന്നതനുസരിച്ച് അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: കുഞ്ഞിന്റെ വിഷയത്തില്‍ അനുപമ ഒറ്റപ്പെടുന്നു, പരാതിയില്‍ വ്യക്തത കുറവെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി

shortlink

Related Articles

Post Your Comments

Related Articles


Back to top button