കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി കത്ത് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂർ രാജി നടനും ഫിയോക് ചെയര്‍മാനും കൂടിയായ ദിലീപിന് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മരക്കാറിന്റെ റിലീസുമായി ബാന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് രാജി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. ഇതിനെതിരെ തിയേറ്റർ ഉടമകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ, മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസായി 25 കോടി നൽകണമെന്നതടക്കമുള്ള ചില നിബന്ധനകളും ആന്റണി പെരുമ്പാറ മുന്നോട്ട് വെച്ചിരുന്നു. ഇതിൽ തീരുമാനമാകാതെ വന്നതോടെയാണ് രാജിയെന്നാണ് സൂചന.
പ്രിയദര്‍ശന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
Post Your Comments