ThiruvananthapuramKeralaNattuvarthaLatest NewsNews

മുന്നറിയിപ്പില്ലാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രി എത്തി: രാത്രികാല പ്രവര്‍ത്തനം നേരിട്ട് കണ്ടു

അത്യാഹിത വിഭാഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി ആശുപത്രിയില്‍ ചെലവഴിച്ചു.

Read Also : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചു: നിയമസഭയില്‍ പ്രതിപക്ഷം

ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ആദ്യം പഴയ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്, തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവയും സന്ദര്‍ശിച്ചു. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അത്യാഹിത വിഭാഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഡ്യൂട്ടിയുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കൃത്യമായി ഉണ്ടാകണമെന്നും രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button