കൊല്ലം : കൊല്ലം ചടയമംഗലത്ത് 80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ.
മണിയൻ മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകൻ അനി മോഹൻ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.
അഞ്ച് മാസങ്ങൾക്ക് മുൻപ് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മർദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പിറ്റേദിവസം തന്നെ ഡിസ്ചാർജ് വാങ്ങി കൊണ്ടുവന്നു. ശേഷം അമ്മ പൂർണമായും കിടപ്പിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.തുടർന്ന് കഴിഞ്ഞദിവസമാണ് അമ്മുകുട്ടി അമ്മ മരണപ്പെട്ടത്.
Read Also : ആര്യന്‍ ഖാന്‍ ഉടന്‍ പുറത്തിറങ്ങും: ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും
എന്നാൽ, അമ്മുകുട്ടി അമ്മയുടെ മരണത്തിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലരാണ് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ മാസങ്ങൾക്ക് മുമ്പ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. അമ്മുക്കുട്ടി അമ്മയെ മകന്‍ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്നും, ജോലിക്ക് പോകുമ്പോൾ അമ്മയെ വീട്ടിൽ അടച്ചിടുമായിരുന്നു എന്നും അയല്‍വാസികള്‍ മൊഴി നല്‍കി. എന്നാൽ, അമ്മ ആഹാരം കഴിക്കാത്തതിനാലാണ് താൻ മർദ്ദിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Post Your Comments