Latest NewsIndiaNews

ജനവികാരം മാനിക്കണം: ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി

ഡൽഹി: ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി. സാധാരണ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചിത്രങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും നേരത്തെ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ട്വിറ്റർ അത് ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‘സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലക്ക് അവരുടെ വികാരങ്ങളെ നിങ്ങൾ മാനിക്കണം. അവരുടെ വികാരങ്ങൾക്ക് പ്രാധാന്യം നൽകണം. നിങ്ങളെന്തിനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. നിങ്ങളിത് നീക്കം ചെയ്യണം.’ ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. അതേസമയം, കോടതി പറയുന്നത് ചെയ്യാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button