റോം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബര്‍ 29 മുതല്‍ 31 വരെ വരെയാണ് പ്രധാനമന്ത്രി ഇറ്റലിയില്‍ ഉണ്ടാകുക. ഇറ്റലിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇറ്റലിയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസുമായും സെക്രട്ടറി ഒഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയേട്രോ പരോലിനുമായും കൂടിക്കാഴ്ച നടത്തും.
Read Also : പ്രളയത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് 160 കോടി രൂപ അനുവദിച്ച് യോഗി സർക്കാർ
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഊര്‍സുല വൊന്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി. സാമ്പത്തിക, ആരോഗ്യ വിഷയങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പ്രധാനമന്ത്രി വിവിധ നേതാക്കന്മാരുമായി ചര്‍ച്ച നടത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ഗ്ലാസ്‌ഗോ സന്ദര്‍ശിക്കും. നവംബര്‍ ഒന്ന് മുതല്‍ രണ്ട് വരെയാണ് സന്ദര്‍ശനം. മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായും വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തും.
Post Your Comments