Latest NewsNewsInternationalWomenLife StyleSex & Relationships

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ‘ഒട്ടിപ്പോ’ കോണ്ടം വിപണിയിൽ

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പുതിയ കോണ്ടം വികസിപ്പിച്ച് ഡോക്ടർ. സ്ത്രീകൾക്കും പുരുഷന്മാർക്കും ധരിക്കാവുന്ന ലോകത്തിലെ ആദ്യത്തെ യൂണിസെക്‌സ് കോണ്ടം വികസിപ്പിച്ചതായി മെഡിക്കൽ സപ്ലൈസ് സ്ഥാപനമായ ട്വിൻ കാറ്റലിസ്റ്റിലെ ഗൈനക്കോളജിസ്റ്റായ ജോൺ ടാങ് ഇംഗ് ചിൻ. വണ്ടലീഫ് യൂണിസെക്‌സ് കോണ്ടം എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്.

Also Read:‘ഇവനെ ഒരുപാഠം പഠിപ്പിക്കും’, രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍

ആളുകളെ അവരുടെ ലൈംഗിക ആരോഗ്യം നന്നായി നിയന്ത്രിക്കാൻ പ്രാപ്തരാക്കുമെന്ന് അതിന്റെ കണ്ടുപിടുത്തക്കാരൻ പ്രതീക്ഷിക്കുന്നു. തന്നെ കാണാനെത്തുന്ന രോഗികളുടെ നിരന്തരമായ ‘ലൈംഗിക പരാതികൾ’ കേട്ട് മനം മടുത്തിട്ടാണ് അവസാനം ഇത്തരമൊരു പരീക്ഷണത്തിലേക്ക് നീങ്ങിയത്. ‘അടിസ്ഥാനപരമായി ഇത് ഒരു സാധാരണ കോണ്ടം ആണ്’ എന്നാണു അദ്ദേഹം പറയുന്നത്. ‘യോനിയിലോ ലിംഗത്തിലോ ഘടിപ്പിക്കാവുന്ന പശ മൂടുന്ന ഒരു കോണ്ടം ആണ് ഇത്, കൂടാതെ അധിക സംരക്ഷണത്തിനായി അടുത്തുള്ള ഭാഗങ്ങളും മൂടുന്നു,” ടാങ് പറഞ്ഞു.

ഇത് സാധാരണയായി പരിക്കുകൾക്കും മുറിവുകൾക്കും ഡ്രസ്സിംഗായി ഉപയോഗിക്കുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലിൽ നിന്നാണ് ഈ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. ലൈംഗിക ബന്ധം തുടങ്ങും മുമ്പ് സ്ത്രീകൾക്കും പുരുഷന്മാർക്കും തങ്ങളുടെ ജനനേന്ദ്രിയങ്ങളിൽ ഒട്ടിച്ചു വെക്കാവുന്ന ഈ കോണ്ടം, ആവശ്യം പൂർത്തിയായ ശേഷം പതുക്കെ ഇളക്കി കളയാവുന്നത് ആണ്. ഓരോ ഉപഭോക്താവിനും ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാൻ തക്കമാണ് ഇവയുടെ അവതരണം തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button