ലക്‌നൗ: വികൃതി കാണിച്ച രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിലെ നിലയില്‍ നിന്ന് താഴേയ്ക്ക് തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍. കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിന് ശേഷമാണ് താഴെ നിര്‍ത്താന്‍ പ്രിന്‍സിപ്പല്‍ തയ്യാറായത്. പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മയാണ് കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചത്. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുരിലെ അഹ്രുരയിലെ സദ്ഭാവന ശിക്ഷണ്‍ സംസ്ഥാന്‍ ജൂനിയര്‍ സ്‌കൂളിലായിരുന്നു സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി വികൃതി കാണിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി തൂക്കിപ്പിടിക്കുകയായിരുന്നു. ഇവനെ ഒരു പാഠം പഠിപ്പിക്കും എന്ന് പറഞ്ഞായിരുന്നു കെട്ടിടത്തിന് മുകളിലെ നിലയില്‍ നിന്ന് താഴേയ്ക്ക് തലകീഴായി തൂക്കിപ്പിടിച്ചത്.
മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു പ്രിന്‍സിപ്പല്‍ കുട്ടിയെ തൂക്കിപ്പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് തേടി.
Post Your Comments