തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ കൂട്ടുനിന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്. സോഷ്യൽ മീഡിയകളിലാണ് ചിത്രം പ്രചരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തയാൾ, ചരിത്ര പുരുഷൻ എന്നൊക്കെയാണ് ചിത്രം പങ്കുവച്ചവർ പറയുന്നത്.
കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ റമീസ് മുഹമ്മദ് എഴുതിയ പുസ്തകം ഈ മാസം 29ന് പുറത്തിറങ്ങുമെന്ന് റമീസ് തന്നെ മുൻപ് പങ്കുവച്ചിരുന്നു. ഈ പുസ്തകത്തിന്റെ മുഖചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വാരിയംകുന്നന്റെ ഇതുവരെ പുറംലോകം കാണാത്ത യഥാര്‍ത്ഥ ഫോട്ടോയും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച അമൂല്യ രേഖകളും പുസ്തകത്തിലുണ്ടാകുമെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നു.
ധാരാളം പേരാണ് ഇതിനോടകം തന്നെ ഈ ചിത്രം പങ്കുവച്ചു രംഗത്തെത്തിയിരിക്കുന്നത്. ഇതായിരുന്നു വെള്ള പിശാചുക്കളെ വിറപ്പിച്ച ആ ധീര കേസരി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി എന്ന് അബ്ദുൽ നാസർ മദനിയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. വാരിയം കുന്നൻ സിനിമയാക്കുമ്പോൾ അദ്ദേഹത്തിന് പറ്റിയ മുഖം നിവിൻ പോളിയുടേതാണെന്ന് വരെ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments