ErnakulamLatest NewsKeralaNattuvarthaNews

നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമണം: തുഷാരയുടെ വ്യാജപ്രചരണം പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

കൊച്ചി: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. സംഭവം വ്യാജപ്രചരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാഹുല്‍ ട്വീറ്റിലൂടെ ഖേദപ്രകടനവുമായി രംഗത്തെത്ത് വന്നത്.

‘പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് നന്ദൂസ് കിച്ചണ്‍ എന്ന സ്റ്റോറന്റ് നടത്തുന്ന തുഷാര അജിത്ത് ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത ഇസ്ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത കെട്ടിചമച്ച വാര്‍ത്തയാണ് ‘ എന്ന് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിൽ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ ഇനി വരുമ്പോള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റെസ്റ്റോറന്റ് ആക്രമണക്കേസിൽ പ്രതികളായ തുഷാര അജിത്ത്, ഭര്‍ത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചു. തുഷാരയും സംഘവും ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ റെസ്റ്റോറന്റില്‍ നടത്തിയത് സംഘടിത ആക്രമണമാണെന്നും നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.

ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയ്ക്കും ദാരുണാന്ത്യം

തുഷാരയുടെ ഭര്‍ത്താവ് അജിത്ത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ചേരാനെല്ലൂര്‍ സ്റ്റോഷില്‍ രജിസ്റ്റര്‍ ചെയ്ത ഇംതിയാസ് കൊലക്കേസിലെ പ്രതിയാണ് അജിത്ത്. സുഹൃത്ത് അപ്പുവും ഒട്ടേറേ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button