മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന് ആര്യന് ഖാന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ജയില്‍ മോചിതനായേക്കും. വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്ന് വൈകിട്ടോ നാളെയോ ആര്യന് ഖാന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. ജാമ്യം അനുവദിച്ചതിന്റെ ഔദ്യോഗിക ഉത്തരവ് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജയിലില്‍ ഹാജരാക്കേണ്ടതുണ്ട്. ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും.
അതേസമയം ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന് ഖാനൊപ്പം എന്‍സിബിയുടെ കസ്റ്റഡിയിലായ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുന്മുന് ധമേച്ച എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ എട്ടു മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആര്യന് ഖാന്. നിരവധി തവണ ജാമ്യാപേക്ഷ നല്‍കിരുന്നെങ്കിലും കീഴ്ക്കോടതി അതെല്ലാം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ജാമ്യം ലഭിക്കുകയായിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്ത് ആഢംബര കപ്പലായ കോര്‍ഡേലിയയില്‍ നടന്ന റെയ്ഡില്‍ ആര്യന് ഖാന് ഉള്‍പ്പെടെയുളളവരെ മയക്കുമരുന്നുമായി പിടികൂടിയത്. എന്നാല്‍ ആര്യന് ഖാന്റെ കയ്യില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.
Post Your Comments