CinemaMollywoodLatest NewsKeralaNewsEntertainment

‘അഡ്വാൻസ് 25 കോടി വേണം, ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം’: നിബന്ധനകൾ മുന്നോട്ട് വെച്ച് ആന്റണി പെരുമ്പാവൂർ

കൊച്ചി: മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനെ നിർമാതാവെന്ന നിലയിൽ തനിക്ക് ചില നിബന്ധനകൾ ഉണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ താൻ മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെടുന്നത്. തന്റെ നിബന്ധനകൾ ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചുവെന്നാണ്   റിപ്പോർട്ട്.

തനിക്ക് തിയേറ്ററുകളിൽ നിന്നും 25 കോടി രൂപ വേണം. അതോടൊപ്പം സിനിമ തിയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം എന്നിങ്ങനെയാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ. ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ ഫിലിം ചേംബർ തിയേറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്.

Also Read:കോടതി മുറിയില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി ഡല്‍ഹി പൊലീസ്

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്രയധികം പണം നൽകാൻ സാധിക്കില്ലെന്നാണ് പല തിയേറ്റർ ഉടമകളും പറയുന്നത്. ഈ സാഹചര്യത്തിൽ തിയേറ്റർ ഉടമകളുടെ അടിയന്തര യോഗം നാളെ ചേരും. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് സാമ്പത്തികപ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ ‘മരക്കാര്‍’ പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button