ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി പൊലീസ്. ബാച്ചി എന്നറിയപ്പെടുന്ന ദീപക് ആണ് കൊല്ലപ്പെട്ടതാണെന്നാണ് വിവരം. ബിഗംപൂര്‍ മേഖലയില്‍ വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനിടെയാണ് ബാച്ചിയെ കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഗോഗിയുടെ എതിര്‍ ഗുണ്ടാ സംഘമായ തില്ലു താജ്പുരിയ സംഘത്തിലെ രാധേ എന്നറിയപ്പെടുന്ന ദീപക് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബാച്ചി. ഒക്ടോബര്‍ 11ന് ആണ് ഗോഗിയുടെ മരണം ആഘോഷിച്ചുവെന്ന് പറഞ്ഞ് ഗോഗിയുടെ സംഘത്തിലുളളവര്‍ ദീപക് സിംഗിനെ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 24ന് ആയിരുന്നു ഡല്‍ഹിയിലെ രോഹിണി കോടതിമുറിയിലെ വെടിവെയ്പ്പില്‍ ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയും രാഹുലും ജഗ്ദീപും കൊല്ലപ്പെട്ടത്.
സുനില്‍ താജ്പുരിയുടെ തില്ലു ഗ്യാംങ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘം അഭിഭാഷക വേഷത്തിലാണ് കോടതിക്കുളളില്‍ കടന്നത്. ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ കൃത്യം നടത്തിയവരും കൊല്ലപ്പെട്ടിരുന്നു. രണ്ട് അക്രമികള്‍ 18 തവണയാണ് ഗോഗിക്ക് നേരെ വെടിയുതിര്‍ത്തത്.
Post Your Comments