Latest NewsNewsIndia

ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണ്: രാഹുൽ ഗാന്ധിയുടെ വ്യാജ ട്വീറ്റിനെതിരെ ജംഇയ്യത്തുൽ ഉലമ

ന്യൂഡൽഹി : ത്രിപുരയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജംഇയ്യത്തുൽ ഉലമ. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്നും രാഹുലിന്റെ പ്രസ്താവന വ്യാജ മാണെന്നും അദ്ദേഹം പറഞ്ഞു.

‘ത്രിപുരയിൽ നമ്മുടെ മുസ്ലീം സഹോദരങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു, ഹിന്ദുക്കളുടെ പേരിൽ ഒരു കൂട്ടം ആളുകൾ വിദ്വേഷ പ്രചരണം നടത്തി അക്രമം വ്യാപിപ്പിക്കുന്നു. അക്രമം നടത്തുന്നവർ കപടവിശ്വാസികളാണ്.എത്രനാൾ ഈ സർക്കാർ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും’- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Read Also  :  ‘ശ്വാസംമുട്ടുന്നു, ബാക്കി അടുത്ത ക്ലാസിലെടുക്കാം’: ഓണ്‍ലൈന്‍ ക്ലാസിനിടെ ശാരീരിക അസ്വസ്ഥത, അധ്യാപിക മരിച്ചു

രാഹുലിന്റെ ട്വീറ്റിനെതിരെ ജം ഇയ്യത്തുൽ ഉലമയുടെ ത്രിപുര പ്രസിഡന്റ് മുഫ്തി തയ്ബുർ റഹ്മാനാണ് രംഗത്തെത്തിയത്. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര പോലീസ് ഡയറക്ടർ ജനറൽ വിഎസ് യാദവും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഇതാദ്യമായല്ല രാഹുൽ ഗാന്ധി ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. വ്യാജ വാർത്ത നൽകി നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസം മുൻപ് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button