KasargodLatest NewsKeralaNattuvarthaNewsCrime

‘ശ്വാസംമുട്ടുന്നു, ബാക്കി അടുത്ത ക്ലാസിലെടുക്കാം’: ഓണ്‍ലൈന്‍ ക്ലാസിനിടെ ശാരീരിക അസ്വസ്ഥത, അധ്യാപിക മരിച്ചു

ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടു

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക സി മാധവി (47) ആണ് മരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനിടെ ശ്വാസതടസം നേരിട്ടു. തുടര്‍ന്ന് കുട്ടികളോട് സുഖമില്ലെന്ന് പറഞ്ഞ് ക്ലാസ് നിര്‍ത്തി വച്ചു. ശാരീരിക അസ്വസ്ഥത നേരിട്ട സമയത്ത് അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു.

Read Also : കോടതി മുറിയില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി ഡല്‍ഹി പൊലീസ്

ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടു. പരേതനായ ടി ബാബുവാണ് ഭര്‍ത്താവ്. സ്‌കൂള്‍ തുറക്കുമ്പേള്‍ കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് അധ്യാപകര്‍ക്കൊപ്പം മാധവി ടീച്ചറും. നിനച്ചിരിക്കെ സംഭവിച്ച മരണത്തിന്റെ ആഘാതത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button