KollamLatest NewsKeralaNattuvarthaNews

ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടി: യുവാവ് പോലീസ് പിടിയിൽ

കൊല്ലം: യമഹ ആർ എക്സ് 100 ബൈക്കില്‍ ബജാജ് എന്‍ജിന്‍ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് പോലീസ് പിടിയിൽ. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി ആശിഷ് വില്ലയില്‍ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്. ബൈക്കിൽ എൻജിൻ ഘടിപ്പിച്ച ശേഷം ഇയാൾ വാഹനത്തിന്റെ നമ്പറും മാറ്റുകയായിരുന്നു. ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ് ആശിഷ് ചാത്തന്നൂർ ഇടനാട് പുഷ്പ വിലാസം വീട്ടില്‍ ജി. ചാക്കോയ്ക്ക് തന്‍റെ ഉടമസ്ഥതയിലുള്ള യമഹ ആര്‍ എക്സ് 100 ബൈക്ക് വിൽക്കുകയായിരുന്നു.

ചാക്കോ വാഹനം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ബൈക്കില്‍നിന്നും ഇന്ധന ചോര്‍ച്ച ഉണ്ടാവുകയും തുടർന്ന് വര്‍ക് ഷോപ്പില്‍ എത്തിച്ച്‌ പരിശോധന നടത്തിയപ്പോൾ കബളിപ്പിക്കപ്പെട്ടതായി മനസിലാകുകയുമായിരുന്നു. ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയ എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറും വ്യത്യസ്തമാണെന്ന് അറിഞ്ഞതോടെ ആഷിഷുമായി ബന്ധപ്പെട്ടു. എന്നാൽ ഇയാൾ ബൈക്ക് തിരികെ വാങ്ങാങ്ങുന്നതിനോ പണം തിരികെ നൽകുന്നതിനോ തയാറായില്ല.

ഐഎസ്ഐഎസും താലിബാനും അണികളെ ചേർക്കാൻ ആഹ്വാനം ചെയ്തിരുന്നത് ഫ്രീ സെക്സ് എന്ന ഇതേ ടൂൾ കിറ്റ് കാട്ടിയാണ്: അഞ്ജു പാർവതി

ഇതോടെ ചാക്കോ കൊല്ലം ആർ ടി ഓഫീസിലും പോലീസിലും പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതായി വിവരം കിട്ടിയ ആശിഷ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. എന്നാൽ കോടതി ഇയാളുടെ അപേക്ഷ തള്ളിയതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button