UAELatest NewsNewsInternationalGulf

സ്‌നാപ്ചാറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു: രണ്ടു പേർ അറസ്റ്റിൽ

ദുബായ്: സ്‌നാപ്ചാറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത രണ്ടു പേർ അറസ്റ്റിൽ. പൊതു മര്യാദ ലംഘിക്കുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയതത്. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

Read Also: മസാജ് സെന്ററിലെത്തിയ ഐ.ടി വിദഗ്ധനെ ദിവസം മുഴുവൻ ഉപദ്രവിച്ച് വൻ തുക തട്ടിയെടുത്തു: മൂന്ന് സ്‍ത്രീകള്‍ക്ക് തടവ് ശിക്ഷ

ഓൺലൈൻ നിയമങ്ങൾ ലംഘിക്കുന്ന, സമൂഹത്തിലെ പൊതു ധാർമ്മികതയെ ബാധിക്കുന്ന പ്രവർത്തനങ്ങളും വാക്കുകളും ഉൾപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് ഇരുവരും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പ് നിരീക്ഷിച്ച ശേഷം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്റ്റേറ്റ് അറ്റോർണി ജനറലിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിലുള്ള നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: പഠിക്കാൻ വിട്ട മകൾ തിരിച്ച് വന്നത് ഗര്‍ഭിണിയായെന്ന് ജയചന്ദ്രൻ: കുഞ്ഞിനെ തേടി ഒരമ്മ നാടുനീളെ അലയുകയാണെന്ന് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button