PalakkadMalappuramThrissurKeralaNattuvarthaNews

മൊബൈൽ ഫോണിനായി പിടിവലി, ഫോൺ താഴെവീണു പൊട്ടിയപ്പോൾ ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി

പൊ​ന്നാ​നി: മൊബൈൽ ഫോണിന് വേണ്ടി സഹോദരിയുമായി വഴക്കിട്ടതിൽ മനം നൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​കു​ളം സ്വ​ദേ​ശി ക​മ്മാ​ലി​ക്കാ​ന​ക​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ നി​ഷാം (16) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സഹോദരിയുമായി മൊബൈൽ ഫോണിനായി പിടിവലികൂടുന്നതിനിടെ ഫോൺ താഴെവീണു പൊട്ടുകയായിരുന്നു. തുടർന്ന് ബാപ്പ വഴക്ക് പറയുമെന്ന് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു.

Also Read:സ്വാധീനമുളള പ്രതികൾ, തെളിവ് നശിപ്പിക്കും: അനുപമയുടെ മാതാപിതാക്കൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്

പൊ​ന്നാ​നി എം.​ഐ ഹൈ​സ്കൂ​ളി​ല്‍​നി​ന്ന്​ പ​ത്താം ക്ലാ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ നി​ഷാം പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നിഷാമിന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.

അതേസമയം, സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവരിൽ ആത്മഹത്യാ പ്രവണത വർധിച്ചു വരുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ കാലഘട്ടങ്ങളിലടക്കം അനേകം കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് കുട്ടികൾക്കില്ലെന്നും, ഇത് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button