പനമരം: സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കൈയ്യൊപ്പിട്ട് വൈറലായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മാനന്തവാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എംകെ ജയനാണ് ചിത്രരചനയെ വെല്ലുന്ന കൈയ്യൊപ്പ് ഇട്ട് വൈറലായത്. എംപികെവൈ ഏജന്റുമാരുടെ രജിസ്‌ട്രേഷന് വേണ്ടി മാനന്തവാടി സിഐക്ക് നല്‍കിയ അപേക്ഷയില്‍ ഇട്ട ഒപ്പാണ് വൈറലായി മാറിയത്.
എംകെ ജയന്‍ എന്ന പേര് ഇംഗ്ലീഷില്‍ എഴുതി എം, കെ എന്നീ രണ്ടക്ഷരങ്ങള്‍ വ്യത്യസ്ത രീതിയില്‍ വരയ്ക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇടക്കാലത്ത് ചിത്രരചനയിലും സജീവമായിരുന്ന അദ്ദേഹം എം, കെ എന്നീ രണ്ടക്ഷരങ്ങളിലൂടെ ആകാശത്തിലേക്ക് പറന്നുയരുന്ന കിളിയെ ആണ് വരച്ചിരിക്കുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ ഒപ്പിട്ട് പഠിച്ച് വരണമെന്ന് പറഞ്ഞതിന്റെ ഭാഗമായിട്ട ഒപ്പാണിത്. അതിനുശേഷം ഇതുവരെ ഒപ്പില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൈയ്യൊപ്പ് എന്നാല്‍ ഒരാളുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമാണെന്നും ചെറിയ കോളങ്ങളില്‍ ഒപ്പിടുമ്പോള്‍ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ജയന്‍ പറയുന്നു.
Post Your Comments