KollamLatest NewsKeralaNattuvarthaNewsCrime

അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്‍കിയ രസീത് ഉപയോഗിച്ച് പ്രതിയെ പിടികൂടി

മഴ തോരാതായതോടെ ഇയാള്‍ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിക്കുന്നതിന് വീടിനകത്തേക്ക് കയറി

കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവിന് എത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിരിവുകാരന്‍ അറസ്റ്റില്‍. തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബ് (58) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ നല്‍കിയ രസീതും നോട്ടീസും ഉപയോഗിച്ചാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തേവലക്കരയിലെ ഒരു അഭയകേന്ദ്രത്തിന്റെ രസീതുമായി ധനസമാഹരണത്തിനാണ് അബ്ദുല്‍ വഹാബ് കുട്ടിയുടെ വീട്ടിലെത്തിയത്. പ്രതി വീട്ടിലെത്തുന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നു. കുട്ടിയുടെ അച്ഛന്‍ അസുഖത്തിന് മരുന്നു കഴിച്ചതിനാല്‍ ഈ സമയത്ത് നല്ല മയക്കത്തിലായിരുന്നു. എട്ടുവയസുകാരിയും അനുജനും ടി.വി കാണുകയായിരുന്നു. മഴ തോരാതായതോടെ ഇയാള്‍ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിക്കുന്നതിന് വീടിനകത്തേക്ക് കയറി. അതിനുശേഷം ടെലിവിഷന്‍ കാണണമെന്ന് പറഞ്ഞ് അബ്ദുല്‍ വഹാബ് കുട്ടികള്‍ക്കൊപ്പമിരിക്കുകയായിരുന്നു.

Read Also : പിതാവ് മരിച്ചു കിടക്കുമ്പോള്‍ മോഡലിന്റെ ഫോട്ടോ ഷൂട്ട്: ചിത്രശലഭം പറന്നുപോയെന്ന് ഇന്‍സ്റ്റഗ്രാം താരം, വിമര്‍ശനം

ഇതിനിടയിലാണ് എട്ടുവയസുകാരിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. വൈകുന്നേരം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംശയം തോന്നി ഡോക്ടര്‍ വിവരങ്ങള്‍ ചേദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button