അബുദാബി: യുഎഇയിൽ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാറായിട്ടില്ലെന്നാണ് ദുരന്ത നിവാരണ സേന നൽകുന്ന മുന്നറിയിപ്പ്.
Read Also: കോൺഗ്രസ് മാറി മോദി അധികാരത്തിൽ വന്നതോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ബഹുമാനം വർധിച്ചു: അമിത് ഷാ
ഒക്ടോബർ 21 മുതൽ പ്രതിദിന കോവിഡ് കേസുകൾ 100 ൽ താഴെ മാത്രമാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുൻകരുതൽ നടപടികൾ എടുക്കാനും മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിയ നടപടി സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ. നൂറ അൽ ഗൈതി അറിയിച്ചു.
കോവിഡ് വകഭേദങ്ങൾ ലോകത്തു നിലനിൽക്കുന്നിടത്തോളം മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ തുടങ്ങിയ രീതികൾ ജീവിതശൈലിയാക്കേണ്ടി വരുമെന്ന് അദ്ദേഹം വിശദമാക്കി. ഇതുവരെ 2 കോടിയിലേറെ വാക്‌സിനാണ് യുഎഇ വിതരണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളിൽ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 87 ശതമാനം പേർ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.
Post Your Comments