ന്യൂഡല്‍ഹി: കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.50ഓടെയായിരുന്നു വിക്ഷേപണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാണ് അഗ്നി-5 മിസൈല്‍.
ബെയ്ജിങ് ഉള്‍പ്പടെ ചൈനയിലെ പ്രധാന കേന്ദ്രങ്ങള്‍ വരെ ആക്രമണപരിധിയിലാക്കാന്‍ മിസൈലിന് സാധിക്കും.17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3- 3500 കിലോമീറ്റര്‍, അഗ്നി 4 -2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.
ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലനസംവിധാനമാണ് മിസൈലിന്‍റേത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി പതിക്കാനുള്ള ശേഷി മിസൈലിനുണ്ട്.
Post Your Comments