Latest NewsKeralaNews

പൊലീസുകാരനെ ഡ്യൂട്ടിക്കിട്ട ശേഷം രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറി: എസ്‌ഐക്കെതിരെ കേസ്

കഴിഞ്ഞ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു.

ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെ കേസ്. പൊലീസുകാരനെ ഡ്യൂട്ടിക്കിട്ട ശേഷം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷന്‍സ് വിഭാഗം എസ്‌ഐ എന്‍.ആര്‍. സന്തോഷിനെതിരെയാണ് നോര്‍ത്ത് പൊലീസ് കേസ് എടുത്തത്.

Read Also: യുപിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, എല്ലാ ജില്ലകളിലും വ്യവസായങ്ങള്‍ വരുന്നു : യോഗി ആദിത്യനാഥ്

കഴിഞ്ഞ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി 8.30യോടെ എസ്‌ഐ ഇതേ പൊലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. വാതില്‍ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്‌ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയായ എസ്‌ഐ ഒളിവിലാണെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button