ലഖ്നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ ജില്ലയിലും പ്രത്യേക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി വ്യവസായങ്ങള്‍ ആരംഭിക്കും. പ്രദേശിക പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളുമായിരിക്കും അതില്‍. ഇത്തരം വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Read Also : പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാൻ കാരണം നരേന്ദ്ര മോദിയെന്ന് രാകേഷ് ടിക്കായത്
അലിഗഢിലെ പൂട്ടുകള്‍, ഹാപൂരിലെ പപ്പടം, രാംപൂരിലെ കത്തികള്‍, ബറേലിയിലെ വളകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വ്യവസായങ്ങള്‍ ഉദാഹരങ്ങളാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ളവ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments