Latest NewsIndia

പഞ്ചാബ് നിയമസഭയിലേക്ക് 117 സീറ്റിൽ മത്സരിക്കാൻ അമരീന്ദറിന്റെ പുതിയ പാർട്ടി, ബിജെപിയും അകാലിദളും സഖ്യമാകും

രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയും മൂന്ന് തവണ സംസ്ഥാന പാർട്ടി അധ്യക്ഷനുമാക്കിയ കോൺഗ്രസിനോട് വിടപറഞ്ഞാണ് ക്യാപ്റ്റൻ പുതിയ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.

ചണ്ഡീഗഡ്: പഞ്ചാബിന്റെ തലവര മാറ്റാൻ ഉറച്ച് ക്യാപ്റ്റൻ. കോൺഗ്രസിനെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും 117 സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബിൽ അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കും.

‘പേര് ഇപ്പോൾ പറയാനാവില്ല. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷിച്ചിട്ടുണ്ട്. പേരും ചിഹ്നവും അംഗീകരിക്കുമ്പോൾ മാത്രമേ എനിക്ക് നിങ്ങളോട് പറയാൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം, പാർട്ടിക്ക് ഒരു ചിഹ്നവും പേരും വേണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു,’ മുൻ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബിജെപിയുമായും അകാലിദളുമായും അമരീന്ദറിന്റെ പാർട്ടി സഖ്യത്തിലാകുമെന്നാണ് സൂചന. കാർഷിക നിയമങ്ങളിൽ കേന്ദ്രം തീരുമാനം എടുക്കുന്നതോടെ പഞ്ചാബിൽ കോൺഗ്രസിന് മറ്റൊരു കാരണവും കേന്ദ്രത്തിനെതിരെ ചൂണ്ടിക്കാണിക്കാൻ ഉണ്ടാവില്ല. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന 4.5 വർഷത്തിനിടയിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ 90 ശതമാനത്തിലധികം തന്റെ സർക്കാർ നടപ്പാക്കിയെന്ന് സിംഗ് പറഞ്ഞു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത ഭിന്നതയ്ക്കൊടുവിൽ കഴിഞ്ഞ മാസം അമരീന്ദർ സിംഗ് സംസ്ഥാന സർക്കാരിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോകുകയായിരുന്നു. സിങ്ങിനെ ‘ബിജെപി വിശ്വസ്ത മുഖ്യമന്ത്രി’ എന്ന് വിളിച്ച് സിദ്ദു പരിഹസിച്ചിരുന്നു.

‘കോൺഗ്രസിന്റെ 78 എം.എൽ.എ.മാർക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത പ്രവർത്തനമായിരുന്നു, ED നിയന്ത്രിത പഞ്ചാബിലെ ബി.ജെ.പിയുടെ വിശ്വസ്ത മുഖ്യമന്ത്രി @ capt_amarinder… തന്റെ മുഖം സംരക്ഷിക്കാൻ പഞ്ചാബിന്റെ താൽപ്പര്യങ്ങൾ വിറ്റു! നീതിയെയും ന്യായത്തെയും തടയുന്ന നിഷേധാത്മക ശക്തി നിങ്ങളായിരുന്നു,’ സിദ്ദു ട്വീറ്റ് ചെയ്തു. എന്നാൽ ചുട്ടമറുപടി ക്യാപ്റ്റനും നൽകി.

ക്യാപ്റ്റൻ സിദ്ദുവിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഇങ്ങനെ എഴുതി, ‘ഞാൻ ജനങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തി, സത്യം പറഞ്ഞപ്പോൾ, നിങ്ങൾ എനിക്ക് നേരെ വാതിലുകൾ അടയ്ക്കാൻ ആഗ്രഹിച്ചു! കഴിഞ്ഞ തവണ നിങ്ങൾ സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ നിങ്ങൾ പരാജയപ്പെട്ടു, 856 വോട്ടുകൾ മാത്രം നേടി. പഞ്ചാബിന്റെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതിന് നിങ്ങളെ ശിക്ഷിക്കാൻ പഞ്ചാബിലെ ജനങ്ങൾ വീണ്ടും കാത്തിരിക്കുകയാണ് !!’ – രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയും മൂന്ന് തവണ സംസ്ഥാന പാർട്ടി അധ്യക്ഷനുമാക്കിയ കോൺഗ്രസിനോട് വിടപറഞ്ഞാണ് ക്യാപ്റ്റൻ പുതിയ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button