ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പെന്ന് പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർസിംഗ്. കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിംഗിന്‍റെ പ്രഖ്യാപനം .
Met union minister & @BJP4India incharge for Punjab, Shri @gssjodhpur in New Delhi today to chalk out future course of action ahead of the Punjab Vidhan Sabha elections. We have formally announced a seat adjustment with the BJP for the 2022 Punjab Vidhan Sabha elections. pic.twitter.com/cgqAcpW2MW
— Capt.Amarinder Singh (@capt_amarinder) December 17, 2021
ബി.ജെ.പി യുമായി സഖ്യ ചർച്ചകള്‍ ആദ്യമേ തന്നെ ആരംഭിച്ച അമരീന്ദർ കർഷക ബില്ലുകൾ പിൻവലിച്ചതിനെ തുടർന്ന് ബി.ജെ.പി യുമായി സഖ്യമുറപ്പിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു.‘ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും. 101 ശതമാനം വിജയം ഉറപ്പുണ്ടെന്നും’ അമരീന്ദർ പറഞ്ഞു.
Post Your Comments