അമൃത്‍സർ : പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ചയിൽ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംഭവം ആസൂത്രിതമാണെന്നാണ് അമരീന്ദറിന്റെ ആരോപണം.
‘മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ച ഛന്നി സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്. ഫിറോസ്‍പുരിലെ വേദിയിലേക്ക് വരുന്ന ബിജെപിയുടെ വാഹനങ്ങൾ തടയുന്ന കർഷകരെ അവിടെനിന്ന് മാറ്റേണ്ടെന്ന് സർക്കാർ പോലീസിന് നിർദേശം നൽകി. മോദി വരുന്നതിന് മുൻപേ ഫിറോസ്‍പുരിലെ മേൽപ്പാലത്തിലൂടെ ഞാൻ പോയപ്പോൾ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധിക്കുന്നതിന് പകരം മുഖ്യമന്ത്രി നിർവ്യാജം ഖേദം പ്രകടിപ്പിക്കണം ’– അമരീന്ദർ പറഞ്ഞു. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന തന്ത്രപ്രധാന സംസ്ഥാനമാണ് പഞ്ചാബ്. ഐഎസ്ഐ ഇവിടെ പ്രശ്നമുണ്ടാക്കാൻ എപ്പോഴും നോക്കുന്നുണ്ട്. അവരുടെ കൈകളിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ശരീരഭാരം കുറയ്ക്കാൻ കരിമ്പിൻ ജ്യൂസ്
കൂടാതെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെ വ്യക്തിപരമായ ആക്രമണവും അമരീന്ദർ നടത്തി. മീടൂ ആരോപണത്തിനു പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ഛന്നി തന്റെ കാലിൽ വീണു. അന്നു ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്. ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാത്ത വ്യക്തിയാണ് അദ്ദേഹമെന്നും അമരീന്ദർ ആരോപിച്ചു.
Post Your Comments