ThiruvananthapuramKeralaCinemaMollywoodLatest NewsNewsEntertainment

തിയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം: മലയാള ചിത്രം വെള്ളിയാഴ്ച എത്തും, ദുല്‍ഖര്‍ ചിത്രം നവംബര്‍ 12ന്

50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറന്നിരുന്നെങ്കിലും സിനിമ പ്രദര്‍ശനം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച തുറന്ന തിയേറ്ററുകളില്‍ രണ്ടു ദിവസമായി ശുചീകരണ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നു വന്നിരുന്നത്. ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തിയാക്കി.

Read Also : കൊടിമര തര്‍ക്കം: എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസ് ലാത്തി വീശി

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും തുറന്നിരിക്കുന്നത്. 50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രങ്ങള്‍. 29ന് റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കാന്‍ തീരുമാനമായത്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയതായി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button