Latest NewsIndiaNews

‘രക്ഷപ്പെടില്ലെന്ന് അറിഞ്ഞിട്ടും ചങ്ങലക്കിട്ടു, ജയിലില്‍ അടച്ചു’: സവര്‍ക്കറെ തടവിലിട്ട ജയില്‍ സന്ദര്‍ശിച്ച് കങ്കണ

കടലിന് നടുവിലുള്ള ഈ കൊച്ചു ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്

പോര്‍ട്ട് ബ്ലയര്‍: വിനായക് ദാമോദര്‍ സവര്‍ക്കറെ തടവിലിട്ടിരുന്ന ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടി ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയത്. വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്ന സെല്ലുലാര്‍ ജയിലിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ട് കുറിച്ചതിങ്ങനെ.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ക്യാമ്പെയിന്‍:’ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ’, ക്യാമ്പെയിനുമായി തമിഴ്‌നാട്

‘ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയ ഞാന്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലെ കാലാപാനിയിലെ വീര്‍ സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ജയില്‍ സന്ദര്‍ശിച്ചു. മനുഷ്യത്വമില്ലായ്മ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴും എല്ലാ ക്രൂരതകളെയും നിശ്ചയദാര്‍ഢ്യത്തോടെയും അദ്ദേഹം നേരിട്ടു. അക്കാലത്ത് അദ്ദേഹത്തെ കാലാപാനിയില്‍ പാര്‍പ്പിച്ചിരുന്നപ്പോള്‍ അവര്‍ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. കടലിന് നടുവിലുള്ള ഈ കൊച്ചു ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്.

എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലക്കിട്ട് ബലമുള്ള ചുമരുകള്‍ക്കുള്ളില്‍ വായു കടക്കാത്ത ജയിലില്‍ അടച്ചു. എന്തൊരു ഭീരുക്കളാണ് അവര്‍. ഈ ജയില്‍ ആസാദിയുടെ സത്യമാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതല്ല. വീര്‍ സവര്‍ക്കര്‍ ജിയോടുള്ള നന്ദിയും അഗാധമായ ആദരവും അര്‍പ്പിച്ച് ജയിലിരുന്ന് ധ്യാനിച്ചു’ എന്ന് കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button