ദുബായ്: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്. മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും ചേർന്നുള്ള സംഖ്യമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. എന്നാൽ, പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ മുഹമ്മദ് റിസ്‌വാനെ അഭിനന്ദിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വഖാർ യൂനിസ് രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ മുഹമ്മദ് റിസ്‌വാൻ ഹിന്ദുക്കളുടെ മുന്നിൽ നിസ്ക്കരിച്ചതാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നായിരുന്നു റിസ്‌വാൻ പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ യൂനിസ് മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. തന്റെ ‘തെറ്റ്’ തിരിച്ചറിഞ്ഞ യൂനിസ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ, ‘മത്സരത്തിൽ ജയിച്ചതിൻറെ ചൂടിൽ പറഞ്ഞതായാണ്. ഒന്നും ഉദ്ദേശിച്ചിരുന്നില്ല. ഞാൻ പറഞ്ഞ കാര്യം പലരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു. ജാതിയും വർണ്ണവും മതവും നോക്കാതെയാണ് കായികം ആളുകളെ ഒന്നിപ്പിക്കുന്നത്. ക്ഷമിക്കുക’.
തിങ്കളാഴ്ച ഒരു വാർത്താ ചാനലിലെ ടോക്ക് ഷോയിൽ പങ്കെടുക്കവെയായിരുന്നു യൂനിസ് വിവാദ പ്രസ്താവന നടത്തിയത്. ലോകകപ്പ് മത്സരങ്ങളിൽ ശ്വാസംമുട്ടിയ ചരിത്രമാണ് പാകിസ്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘ ബാബറും റിസ് വാനും ബാറ്റ് ചെയ്ത രീതി, അവരുടെ മുഖത്തെ ഭാവം എന്നിവ അതിശയിപ്പിക്കുന്നതാണ്. ഏറ്റവും നല്ല കാര്യം, റിസ് വാൻ ചെയ്തത്, മാഷല്ലാ, ഹിന്ദുക്കളാൽ ചുറ്റപ്പെട്ട മൈതാനത്ത് നമസ്‌കാരം അർപ്പിച്ചു, അത് ശരിക്കും എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നി.‘ – വഖാർ യൂനിസ് പറഞ്ഞു.
നേരത്തെ പാകിസ്താൻ മന്ത്രിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം മുസ്ലീങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ നിമിഷം ആഘോഷമാക്കുകയാണ്. പാകിസ്താന്റെ ഫൈനൽ ഇന്നായിരുന്നു. പാകിസ്താനും ഇസ്ലാമും വിജയിക്കട്ടെ’ എന്നായിരുന്നു പാകിസ്താൻ മന്ത്രിയായ ഷെയ്ഖ് റഷീദ് പരാമർശിച്ചത്.
In the heat of the moment, I said something which I did not mean which has hurt the sentiments of many. I apologise for this, this was not intended at all, genuine mistake. Sports unites people regardless of race, colour or religion. #apologies ??
— Waqar Younis (@waqyounis99) October 26, 2021
Post Your Comments