തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിൽ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോവളം എംഎൽഎ എം വിൻസന്റ്. നികുതി തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും വിൻസന്റ് നിയമസഭയിൽ പറഞ്ഞു.
മേയര്‍ക്ക് അഹങ്കാരമാണ്. ജനാധിപത്യ രീതിയിൽ നടന്ന പ്രതിഷേധത്തെ മേയർ അവഗണിക്കുകയാണ് ചെയ്തത്. മേയർക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണ്. ആറ്റുകാല്‍ പൊങ്കാലയുടെ പേരിലും അഴിമതി നടത്തിയെന്നും അഴിമതിയുടെ കാര്യത്തിലും ഇരട്ടച്ചങ്കാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
നികുതിദായകർക്ക് അവർ അടച്ച പണം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടെന്നും വിൻസന്റ് പറഞ്ഞു. പണം തട്ടിയവരെ അറസ്റ്റ് ചെയ്യാൻ മനപൂർവ്വം വൈകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അതേസമയം കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും, പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 പേരെ സസ്‌പെൻഡ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments