മലപ്പുറം: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ ആത്മീയചാര്യൻ ബായാർ തങ്ങളുടെ പേരിൽ സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാൻ വീട്ടിൽ അർഷാക്കിന്റെ പരാതിയിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം അരീക്കൻപാറയിൽ മർഷൂക്ക് (35) ആണ് അറസ്റ്റിലായത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.
അർഷാക്കിന്റെ വീട്ടിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാനും ബിസിനസിൽ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്‌ദാനംചെയ്ത് മർഷൂക്ക് തട്ടിപ്പ് നടത്തിയത്. ഇതിന്റെ ഭാഗമായി കാടാമ്പുഴയിലെ ബായാർ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മർഷൂക്ക് പറഞ്ഞിരുന്നു.
എഎ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകും: ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച
ബായാർ തങ്ങളുടെ പേരിൽ ഫോണിലൂടെ സംസാരിച്ചും വാട്‌സാപ്പിൽ ചാറ്റ് ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അർഷാക്കിന്റെ പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
Post Your Comments