COVID 19Latest NewsNewsIndia

സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്സിന്‍എടുക്കാതെ 11കോടി പേര്‍:ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

ഡല്‍ഹി: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാളവ്യ. ബുധനാഴ്ച ഡല്‍ഹി വിജ്ഞാന്‍ ഭവനിൽ നടക്കുന്ന യോഗത്തിൽ സമയപരിധി അവസാനിച്ചിട്ടും വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങള്‍ നല്‍കും.

രാജ്യത്ത് രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും എടുക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇതിലുള്ള ആശങ്കയെ തുടർന്നാണ് യോഗം വിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരത്തിൽ 11 കോടിയോളം ആളുകള്‍ ഇതുവരെ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് ലഭ്യമായ വിവരം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ യഥേഷ്ടം വാക്സിൻ ലഭ്യമായിരിക്കുമ്പോൾ ആളുകള്‍ വിമുഖത കാണിക്കുന്നതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button