Latest NewsCarsNewsAutomobile

അഞ്ചാം തലമുറ റേഞ്ച് റോവര്‍ വിപണിയിലേക്ക്

അഞ്ചാം തലമുറ റേഞ്ച് റോവര്‍ വിപണിയിലേക്ക്. അടുത്ത വർഷം ഒക്ടോബർ 26ന് വിപണയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍. വാഹനത്തിന്‍റെ അഞ്ചാം തലമുറ മോഡലാണ് നിരത്തിലെത്തുന്നത്. ജാഗ്വാർ ലാൻഡ്റോവറിന്‍റെ എംഎൽഎ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. ലാൻഡ് റോവറിന്‍റെ ഏറ്റവും ഉയർന്ന എസ്‌യുവിയാണ് റേഞ്ച് റോവർ.

പുതിയ മോഡൽ ‘സമാനതകളില്ലാത്ത സ്വഭാവമുള്ള വാഹനം’മായിരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഡിസൈൻ മേധാവി ജെറി മക്വേൺ പറഞ്ഞു. ‘അത് ഫാഷനെയോ പ്രവണതയെയോ പിന്തുടരുന്നില്ല. പക്ഷേ, ആധുനികവും 50 വർഷത്തെ പരിണാമവുമായി കൂടിച്ചേർന്നതുമായ ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച റേഞ്ച് റോവർ ആയിരിക്കും ഇത്’-അദ്ദേഹം പറഞ്ഞു. ലോങ് വീൽബേസ് മോഡലും റിയർ-വീൽ സ്റ്റിയറിങും വാഹനത്തിന് നൽകും.

Read Also:- നാരങ്ങ അമിതമായി കഴിക്കുന്നത് മൈഗ്രെയ്‌ന് കാരണമാകും!

പുതിയ മോഡലിന്‍റെ അകവും പുറവും ആഡംബരത്തികവോടെയാണ് ലാൻഡ്റോവർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ ഗ്രിൽ, ലൈറ്റ് ക്ലസ്റ്ററുകൾ, ബമ്പർ എന്നിവ ഇവയെ അഞ്ചാം തലമുറ കാറായി അടയാളപ്പെടുത്താൻ സഹായിക്കുന്നു. പിൻവശത്ത് പുതിയ കറുത്ത പാനലാണ് വാഹനത്തെ വേറിട്ടതാക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ പിവി പ്രോ സോഫ്റ്റ്‌വെയർ, സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ ഡിസൈൻ എന്നിവ ആകർഷകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button