ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര അതീവ സുരക്ഷയുള്ള റേഞ്ച് റോവറിലേയ്ക്ക് മാറ്റി. ഇതിനുള്ള കാരണവും പ്രധാനമന്ത്രിയുടെ കാര്യാലയം വ്യക്തമാക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്രാ മാറ്റം. അതിസുരക്ഷ പ്രദാനം ചെയ്യുന്നതാണ് ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍. 7.62 എംഎം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണ് റേഞ്ച് റോവറിന്റേത്്. കൂടാതെ 15 കിലോഗ്രാം ടിഎന്‍ടി ബോംബ് ബ്ലാസ്റ്റില്‍ നിന്ന് വരെ ചെറുത്തു നില്‍ക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്. പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ള ബോഡിയാണ് റേഞ്ച് റോവറിന്റത്. മൂന്നു ലീറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 335 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. കൂടിയ വേഗം ഏകദേശം 225 കിലോമീറ്റര്‍. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ സെന്റിനല്‍. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മ്മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്. റേഞ്ച് റോവറിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണറും മെഴ്സഡീസ് സ്പ്രിന്ററുമാണ് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍
മഹീന്ദ്രയുടെ എസ്യുവി സ്കോര്പ്പിയ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി മോദിയുടെ ഇഷ്ട വാഹനം. പ്രധാനമന്ത്രിപദത്തിലെത്തിയപ്പോള്‍ യാത്ര ബിഎംഡബ്ല്യൂവിലേക്ക് മാറ്റി. എസ്പിജിയുടെ താല്പര്യപ്രകാരം ബിഎംഡബ്ല്യുവിന്റെ അതിസുരക്ഷ സെവന് സീരീസിലോയിരുന്നു യാത്ര.
Post Your Comments