Latest NewsYouthNewsMenWomenLife Style

പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ?

പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ എങ്കില്‍ ഈ 5 എനര്‍ജി ബൂസ്റ്റേഴ്സ് കഴിച്ചു നോക്കൂ.!

➤ ആപ്പിള്‍

ഉറക്കം അകറ്റാന്‍ ഏറ്റവും ഉത്തമമാണ് ആപ്പിള്‍. കോഫിയാണ് സാധാരണ ഉറക്കം അകറ്റാന്‍ ഉപയോഗിക്കാറ്. എന്നാല്‍ അതിരാവിലെ ക്ലാസോ, ജോലിയോ ഉള്ളവര്‍ ഒരു ആപ്പിള്‍ കഴിച്ചാല്‍ ഉറക്കം വരില്ല.

➤ മുട്ട

ഒമേഗ 3 ഫാറ്റ് , പ്രൊട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് അതിരാവിലെ പുറത്ത് പോകുന്നവര്‍ മുട്ട കഴിക്കുന്നത് നല്ലതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിറുത്താന്‍ ഇത് നിങ്ങളെ സഹായിക്കും.

➤ ചോക്ലേറ്റ് മില്‍ക്ക്

പാല്‍ ഒരു സമീകൃത ആഹാരമാണ്. കൂട്ടത്തില്‍ കഫീന്‍ അടങ്ങിയ ചോക്ലേറ്റ് കൂടിയാകുമ്പോള്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിറുത്താന്‍ ചോക്ലേറ്റ് മില്‍ക്ക് നിങ്ങളെ സഹായിക്കും.

Read Also:- അഞ്ചാം തലമുറ റേഞ്ച് റോവര്‍ വിപണിയിലേക്ക്

➤ ഓട്ട്സ്

മെറ്റബോളിസം കിക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉത്തമമാണ് ഓട്ട്സ്. ഇതില്‍ ധാരാളം ഫൈബറും, ശരീരത്തിന് ആവിശ്യമായ മറ്റ് വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

➤ തേന്‍

പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുകയും, കൂടാതെ വിഷാദ രോഗത്തിന് അടിമപ്പെട്ടവര്‍ തേന്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button