തിരുവനന്തപുരം: പ്രസവിച്ചയുടൻ മാതാപിതാക്കൾ തന്നിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന അനുപമ ചന്ദ്രന്റെ പരാതിയിൽ ഇന്ന് കോടതി ഇടപെടും. കുഞ്ഞിനെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റിൽ നിരാഹാര സമരമിരുന്നു. വിഷയത്തിൽ അനുപമയെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്ത് വരുന്നത്. അനുപമയുടെ കുഞ്ഞിനെ കാണാതായതിൽ കേരളം ലജ്ജിക്കുന്നത് എന്തിനാണെന്ന് ബീഗം ആശാ ഷെറിൻ ചോദിക്കുന്നു. അനുപമയുടെ കൈയ്യിൽ ഉണ്ടായിരുന്ന പ്ലക്കാർഡിലെ ‘കേരളമേ ലജ്ജിക്കൂ’ എന്ന വാചകം എന്തിനായിരുന്നു എന്നാണ് ഷെറിൻ ചോദിക്കുന്നത്.
Also Read:മോന്‍സനുമായി ബന്ധം: മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു
‘കേരളം ഇങ്ങനെ ലജ്ജിക്കാതിരിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവാക്കി വനിതാ മതിൽ കെട്ടിയത്. അതിന്റെ ഭാഗമായിട്ട് നിന്ന ഒരു പെൺകുട്ടിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ അങ്ങനെ നിൽക്കുന്ന സാഹചര്യം വന്നതിൽ സങ്കടമുണ്ട്. പക്ഷെ ഒരു ചോദ്യം, കേരളം എന്തിനാണ് ലജ്ജിക്കുന്നത്? അനുപമ എന്ന എസ്എഫ്ഐക്കാരിക്ക് മറ്റൊരു യുവതിയുടെ ഭർത്താവിൽ ഉണ്ടായ (ഇപ്പോൾ സ്വന്തം ഭർത്താവായി) കുഞ്ഞിനെ സ്വന്തം ഇഷ്ടത്തിന് ശിശുഭവനത്തിൽ കൊടുത്തതിനു കേരളം ലജ്ജിക്കുന്നത് എന്തിനാണ്? അനുപമയും അനുപമയുടെ വീട്ടുകാരും ലജ്ജിച്ചാൽ മതി. കൂട്ടത്തിൽ എസ്.എഫ്.ഐയും സി.പി.എമ്മും ഇരിക്കട്ടെ. അതിൽ കേരളത്തെ ഉൾപ്പെടുത്തണ്ട. ഇതിൽ കേരളത്തിന് എന്താണ് പങ്ക്? നിങ്ങടെ കുടുംബവിഷയത്തെ ഓർത്ത് കേരളം ലജ്ജിക്കേണ്ട കാര്യമില്ല.
നൊന്ത് പ്രസവിച്ച അമ്മയ്ക്ക് കുട്ടിയെ കിട്ടണം എന്ന് തന്നെയാണ്. പക്ഷെ, അനുപമ എന്ന് പറയുന്ന സ്ത്രീയ്ക്ക് കുട്ടിയെ കിട്ടണോ? ഈ കഴിഞ്ഞ മാസങ്ങളിലെല്ലാം ആ കുഞ്ഞ് നല്ലൊരു അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ജീവിക്കുന്നത്. ഈ കുഞ്ഞിനെ ഇനി തിരികെ കൊടുക്കേണ്ടി വന്നാൽ അതെങ്ങനെ ആ മാതാപിതാക്കൾ സഹിക്കും. വിദ്യാസമ്പന്നയും ധൈര്യവുമുള്ള അനുപമ ഇപ്പോൾ പറയുന്നത് ഭയപ്പെടുത്തിയാണ് ഒപ്പിടുവിച്ചതെന്നാണ്. അതൊക്കെയെങ്ങനെയാണ് വിശ്വസിക്കാനാകും. അജിത്ത് അനുപമയെ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന സമയം അവൾക്ക് കുഞ്ഞിനെ വേണ്ടായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് അനുപമയുടെ അടുത്ത് അയാൾ തിരിച്ച് വന്നപ്പോൾ രണ്ട് പേർക്കും കുഞ്ഞിനെ വേണം’, ആശ ഷെറിൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ചോദിക്കുന്നു.
Post Your Comments