പാലക്കാട്: പാക്കിസ്ഥാനെതിരായ വേൾഡ് കപ്പ് ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ പരാജയത്തിന് പിന്നാലെ ടീമിൽ മുൻ ക്യാപ്റ്റൻ ധോണിയുടെ അഭാവം വലുതാണെന്ന് സോഷ്യൽ മീഡിയ. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആകേണ്ടത് ഹാർദിക് പാണ്ഡ്യ ആയിരുന്നുവെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു. മുഹമ്മദ് ഷമിയെ മെന്റർ ആക്കിയിട്ട് ധോണിയെ ടീമിൽ എടുക്കാൻ പറ്റുമോ എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ച തന്റെ കുറിപ്പിൽ ചോദിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മാൻ ഓഫ് ദി മാച്ച് ആകേണ്ടത് ഹാർദിക് പാണ്ഡ്യ ആയിരുന്നു. ബോൾ ചെയ്യാൻ തോൾ അനുവദിക്കില്ല. സ്പെഷ്യലിസ്റ്റ് ബാറ്റർ ആയി കളിക്കും. പക്ഷെ 13ആം ഓവറിൽ ഇറങ്ങില്ല. രവീന്ദ്ര ജഡേജയ്ക്ക് പിന്നിൽ 18ആം ഓവറിൽ ഇറങ്ങും. ഫീൽഡ് ചെയ്യില്ല; കാരണം ആശുപത്രിയിൽ പോകണം; തോളിന് വീണ്ടും സ്കാനിങ് ഉണ്ട്. മുഹമ്മദ് ഷമിയെ മെന്റർ ആക്കിയിട്ട് ധോണിയെ ടീമിൽ എടുക്കാൻ പറ്റുമോ സാർ? ഇല്ല അല്ലേ?
Post Your Comments