Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ

റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 43 പുതിയ കേസുകൾ. 38 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മയക്കുമരുന്ന് കേസില്‍ പെട്ട അനന്യ പാണ്ഡെയുടെ കരിയര്‍ ഗ്രാഫ് കുത്തനെ നിലംപതിച്ചു : സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നു

5,48,205 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,246 പേർ രോഗമുക്തി നേടി. 8,776 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 74 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയാലും സിപിഎം അനുപമയെ ഒറ്റപ്പെടുത്തരുതായിരുന്നു : ഞാന്‍ കൂടെയുണ്ടെന്ന് രമ്യ ഹരിദാസ് എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button