KeralaLatest NewsNews

‘സ്വന്തം പെങ്ങടെ ശരീരത്തില്‍ ആരേലും കയറിപ്പിടിച്ചാലും ഫെമിനിസ്റ്റുകൾ പ്രതികരിക്കട്ടെയെന്ന് പറഞ്ഞ് കാത്തുനില്‍ക്കണേ’

കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിൽ നടന്ന സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരാൽ അപമാനിക്കപ്പെട്ടുവെന്ന് കാണിച്ച് എഐഎസ്എഫ് വനിത നേതാവ് പരാതി നൽകിയിരുന്നു. സഹപ്രവർത്തകനെ മർദ്ധിക്കുന്നത് കണ്ട് ഓടിച്ചെന്ന തന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്.

വിഷയത്തിൽ സാംസ്കാരിക നായകരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചില്ലെന്ന വിമർശനവും ഇതിനിടെ ഉയർന്നിരുന്നു. ഇത്തരം വിമർശങ്ങൾക്ക് മറുപടി നൽകുകയാണ് ജസ്ല മാടശ്ശേരി. ‘ഒരു പെങ്കൊച്ചിന്റെ മാറിടത്തിൽ പിടിച്ചുവെന്ന്, പ്രതികരിക്കണം ഫെമിനിസ്റ്റ് സഖാവേ’ എന്ന് കമന്റിട്ട യുവാവിന് കൃത്യമായ മറുപടിയാണ് ജസ്ല നൽകിയത്. സ്വന്തം പെങ്ങടെ ശരീരത്തില്‍ ആരെങ്കിലും കയറിപ്പിടിച്ചാലും ഫെമിനിസ്റ്റുകളുടെ പ്രതികരണം വരട്ടെ എന്നും പറഞ്ഞ് കാത്തു നില്‍ക്കണേയെന്ന് ജസ്ല തിരിച്ച് പരിഹാസ കമന്റ് നൽകി.

Also Read:‘കോവിഡിനെ അന്തങ്ങൾ പിടിച്ചു കെട്ടിയത് കൊണ്ടാണെന്നു തോന്നുന്നു, കേരളത്തിൽ നിന്ന് മാത്രം കോവിഡിന് പോകാൻ പറ്റുന്നില്ല’

‘നാട്ടിലുള്ള എന്ത് പ്രശ്നമുണ്ടേലും അതിനൊക്കെ നാട്ടിലെ പണ്ടേതെങ്കിലും വിഷയത്തില്‍ പ്രതികരിച്ച സ്ത്രീകള്‍ തിരഞ്ഞുപിടിച്ച് പ്രതികരിക്കണമത്രേ. അല്ലെങ്കില്‍ അവരുടെ പിന്നാലെ നടന്ന് നീയെന്താടി പ്രതികരിക്കാത്തത്..നാക്കെറങ്ങിപ്പോയോ എന്ന് ചോദിക്കുന്നത് എന്തൊരു വിരോധാഭാസമാണ്. പ്രതികരണം വ്യക്തി സ്വാതന്ത്ര്യമാണ്. ഒരു വിഷയത്തില്‍ പ്രതികരിക്കണോ വേണ്ടയോ എന്നുള്ളതും. എവിടെ എങ്ങനെ എപ്പോ ഏത് വിഷയത്തില്‍ പ്രതികരിക്കണമെന്നുള്ളതുമൊക്കെ തികച്ചും വ്യക്തി സ്വാതന്ത്ര്യമാണെന്നിരിക്കെ’, ജസ്ല മാടശ്ശേരി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button