AlappuzhaKottayamNattuvarthaLatest NewsKeralaNewsIndia

വീടിനും ഇൻഷുറൻസ് ഉണ്ട്: പ്രളയം, മിന്നല്‍, കാറ്റ് എന്നിവയിൽ വീടുകൾ നഷ്ടപ്പെട്ടാൽ പരിഹാരം കിട്ടും, വിശദ വിവരങ്ങൾ

പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട എത്രയോ മനുഷ്യർക്ക് ഇതൊരു പുതിയ അറിവായിരിക്കും

തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമെന്ന കാര്യം നമ്മളിൽ പലർക്കും അറിയാത്തതാണ്. കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്‌ടിച്ച ഈ സാഹചര്യത്തിലെങ്കിലും വീടുകൾക്കുള്ള ഇൻഷുറൻസിനെ കുറിച്ചു നമ്മൾ അറിഞ്ഞിരിക്കണം.

Also Read:14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില വർദ്ധിപ്പിച്ചു

വീടോ മറ്റ്​ കെട്ടിടങ്ങളുടെയോ ഉടമസ്ഥനോ അതില്‍ താമസിക്കുന്ന, ഉപയോഗിക്കുന്നയാള്‍ക്കോ ഇന്‍ഷൂറന്‍സ്​ പോളിസി എടുക്കാം. എന്നാല്‍, ഓല, പുല്ല്​, മുള തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച്‌​ നിര്‍മ്മിച്ച വീടുകള്‍ക്ക് പല കമ്പനികളും​ ഇന്‍ഷുറന്‍സ്​ നല്‍കില്ല. തീ, ഇടിമിന്നല്‍, കൊടുങ്കാറ്റ്​, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മോഷണം, വാട്ടര്‍ ടാങ്ക്​ അല്ലെങ്കില്‍ പൈപ്പില്‍ നിന്നുമുണ്ടാവുന്ന ചോര്‍ച്ച മൂലമുണ്ടാവുന്ന നഷ്​ടം എന്നിവക്കെല്ലാം ഇന്‍ഷൂറന്‍സ്​ പരിരക്ഷ ലഭിക്കും.

വീടിന്‍റെ ഒരു സ്​ക്വയര്‍ഫീറ്റ്​ നിര്‍മ്മാണത്തിന്​ ഉപയോഗിച്ച തുക, വീടിന്‍റെ വിസ്​തീര്‍ണ്ണം, വീട്​ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം പരിഗണിച്ചാണ്​ ഇന്‍ഷൂറന്‍സ്​ തുക തീരുമാനിക്കുക. ഐ.ആര്‍.ഡി.എ.ഐയുടെ നിര്‍ദേശപ്രകാരം രണ്ട്​ തരത്തിലാണ്​ പ്രധാനമായും ഇന്‍ഷൂറന്‍സ്​ തുക കണക്കാക്കുന്നത്​​. വീടിന്‍റെ മാര്‍ക്കറ്റ്​ വിലയുടെ അടിസ്ഥാനത്തിൽ ഇന്‍ഷൂറന്‍സ്​ തുക കണക്കാക്കുന്നതാണ്​ ഒന്നാമത്തെ രീതി. ഇതിന് വീട്​ നിര്‍മ്മിക്കുന്നതിനായി ഇപ്പോള്‍ വരുന്ന ചെലവില്‍ നിന്നും കാലപഴക്കത്തെ തുടര്‍ന്നുള്ള തേയ്​മാനവും കുറച്ച്‌​ വില നിശ്​ചയിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീടിന്‍റെ മാര്‍ക്കറ്റ്​ വാല്യു തീരുമാനിക്കും. ഈ മാര്‍ക്കറ്റ്​ വാല്യുവിന്‍റെ അടിസ്ഥാനത്തിലാവും ഇന്‍ഷൂറന്‍സ്​ തുക. രണ്ടാമത്തേത് സമാനമായൊരു വീട്​ അല്ലെങ്കില്‍ കെട്ടിടം പൂര്‍ണമായും നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്​ വരുന്ന ചെലവിനെ അടിസ്ഥാനമാക്കിയുള്ളത്​

വീടിന്​ അല്ലെങ്കില്‍ കെട്ടിടത്തിന്​ കേടുപാട്​ സംഭവിച്ചാല്‍ ആദ്യമായി പൊലീസിനേയും ഫയര്‍ഫോഴ്​സിനേയും വിവരം അറിയിക്കുകയാണ്​ വേണ്ടത്​. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുമായി ഇന്‍ഷൂറന്‍സ്​ ക്ലെയിം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ്​ കമ്പനി നഷ്​ടം വിലയിരുത്തും. തുടര്‍ന്ന്​ ഇന്‍ഷൂറന്‍സ്​ തുക നല്‍കുകയും ചെയ്യും.

പ്രളയത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട എത്രയോ മനുഷ്യർക്ക് ഇതൊരു പുതിയ അറിവായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button