ദുബായ്: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അൽമനാർ ഇസ്ലാമിക് സെന്റർ ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും നഫ്സ ജിഷിയുടെയും മകളായ ഹവ്വാ സുലിനാണ് ഗോൾഡൻ വിസ ലഭിച്ചത്. പത്ത് വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. ലഫ്. അബ്ദു റഹ്മാനിൽ നിന്നാണ് ഹവ്വ സുലിൻ വിസ ഏറ്റുവാങ്ങിയത്.
ഹയർ സെക്കൻഡറി പരീക്ഷയിൽ 99% മാർക്ക് നേടിയ വിദ്യാർത്ഥിനിയാണ് ഹവ്വ സുലിൻ. ദുബായ് ന്യൂ അക്കാദമിക് സ്‌കൂളിൽ നിന്നാണ് ഹവ്വ പഠനം പൂർത്തിയാക്കിയത്. ദുബായ് ജുമൈറ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക ശരീഅ നിയമ പഠനത്തിൽ പ്രവേശനം ലഭിച്ച ആദ്യ മലയാളി വിദ്യാർഥിനിയും ഹവ്വയാണ്. നിലവിൽ അൽമനാർ തർബിയ വീക്കൻഡ് സ്‌കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് ഹവ്വ സുലിൻ. അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിൽ നിന്നാണ് ഹവ്വ ഇസ്ലാമിക പഠനം പൂർത്തിയാക്കിയത്.
Read Also: സ്‌കൂള്‍ പരിസരത്ത് മദ്യശാല: അടപ്പിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍ക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്
Post Your Comments