ചെന്നൈ: സ്‌കൂള്‍ പരിസരത്തെ മദ്യശാല അടപ്പിക്കണമെന്ന ആവശ്യവുമായി സഹോദരങ്ങൾ. ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന സഹോദരങ്ങളായ വിദ്യാർത്ഥികളാണ് ഇത് സംബന്ധിച്ച കത്ത് ജില്ലാ കളക്ടര്‍ക്ക് നൽകിയത്. തമിഴ്‌നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം.
സഹോദരങ്ങളായ ഇ എം ഇളംതെന്‍ട്രലും അരിവരസനുമാണ് സ്‌കൂളിന് സമീപമുള്ള മദ്യശാല അവിടെ നിന്ന് മാറ്റണ ആവശ്യം ഉന്നയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടി ആയിട്ടാണ് ഇവര്‍ കളക്ടര്‍ക്ക് കത്ത് എഴുതാന്‍ തീരുമാനിച്ചത്. സ്‌കൂളിലേക്ക് പോകും വഴി മദ്യപിച്ച് അവിടെ ഇരിക്കുന്നവര്‍ തടസമുണ്ടാക്കുന്നുണ്ടെന്ന് കത്തിൽ ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം സ്‌കൂളിലേക്ക് വരാന്‍ കൂട്ടുകാര്‍ മടിക്കുന്നതായും ഇവര്‍ കത്തില്‍ പറഞ്ഞു. കത്ത് കിട്ടി ഉടന്‍ തന്നെ കുട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ച് ജില്ല കളക്ടര്‍ മദ്യശാല അടയ്ക്കാന്‍ ഉത്തരവിട്ടു.
Post Your Comments