KeralaLatest NewsNewsIndia

മദ്യവും ലഹരിയും ഉപയോഗിക്കില്ലെന്ന് സത്യം ചെയ്യണം: കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം ലഭിക്കാന്‍ പുതിയ നിബന്ധനകളുമായി നേതൃത്വം

നവംബര്‍ ഒന്നിനു അഖിലേന്ത്യ തലത്തില്‍ മെംബര്‍ഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാണ്.

ന്യൂഡല്‍ഹി: പാർട്ടി പ്രവർത്തകർക്ക് അംഗത്വം നൽകണമെങ്കിൽ ചില നിബന്ധനകൾ പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. അംഗത്വം എടുക്കുന്നവര്‍ മദ്യപിക്കുകയോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുനല്‍കണം. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നു സത്യവാങ്മൂലത്തില്‍ എഴുതി ഒപ്പിട്ടു നല്‍കണം. ഇത്തരത്തിൽ പത്തു മാനദണ്ഡങ്ങള്‍ ആണ് പ്രവർത്തകർക്ക് മുന്നിൽ നേതൃത്വം മുന്നോട്ടുവയ്ക്കുന്നു.

read also: ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല, ആ മനുഷ്യനെ എല്ലാവരും ദ്രോഹിച്ചു: തുറന്നു പറഞ്ഞു പത്മജ വേണുഗോപാല്‍

നവംബര്‍ ഒന്നിനു അഖിലേന്ത്യ തലത്തില്‍ മെംബര്‍ഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഈ അംഗത്വ ഫോമിലാണ് ഇത്തരത്തിലുള്ള നിബന്ധനകള്‍ നേതൃത്വം കൊണ്ട് വന്നിരിക്കുന്നത്. എന്നാല്‍ ഇവയൊക്കെ പണ്ടുമുതല്‍ക്കേ ഫോറത്തില്‍ ഉണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button