കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.
യോഗ്യതാ പരീക്ഷയില്‍ ലഭിക്കുന്നമാക്കിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ട്രെയിനിങ്ങാണ് ലഭിക്കുക.ബിഇ/ടെക്/ഡിപ്ലോമ/ഐഐടിയില്‍ പ്രൊഫഷണല്‍ ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Post Your Comments