പഞ്ചാബ്: നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കി ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച നാല്പതുകാരനായ നവ്‌നീന്ദര്‍ പ്രീത്പാല്‍ സിംഗാണ് പിടിയിലായത്. പഞ്ചാബിലെ പട്ട്യാലയിലാണ് സംഭവം. വിവാഹത്തിന് ഒരാഴ്ച മുമ്പായിരുന്നു ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍ പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്ട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്‌നീന്ദര്‍ പ്രീത്പാല്‍ സിംഗിന്റെ വീട്ടിലെത്തിയത്.
Read Also : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി എടുത്തേയ്ക്കും
പ്രതിശ്രുത തന്നോട് കലഹിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നവ്‌നീന്ദര്‍ പ്രീത്പാല്‍ സിംഗ് പിടിയിലായത്. ഓക്‌സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം. ഈ കേസിലെ ചോദ്യം ചെയ്യലിലാണ് ആദ്യ ഭാര്യ സുഖ്ദീപ് കൌറിനെയും സമാനരീതിയില്‍ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.
2018 ഫെബ്രുവരിയിലാണ് സുഖ്ദീപ് കൌറിനെ ഇയാള്‍ വിവാഹം ചെയ്തത്. സെപ്തംബറില്‍ സുഖ്ദീപ് കൌര്‍ ഗര്‍ഭിണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുഖ്ദീപ് കൌര്‍ മരിച്ചതെന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. സ്ത്രീകളുമായുള്ള ബന്ധം കുരുക്കാവും എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
Post Your Comments