പാലക്കാട്: ഇരുചക്രവാഹന യാത്രക്കാരിയെ ഇടിച്ചിട്ട സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനങ്ങള്‍ മറികടന്ന പരുത്തിപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ യുവാവിന്റെ ലൈസന്‍സ് റദ്ദാക്കും.
Read also : ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ: വിശദീകരിച്ച് അക്തര്‍
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് അലക്ഷ്യമായി വാഹനങ്ങള്‍ മറികടന്ന് എത്തിയ യുവാവ് യുവതിയെ ഇടിച്ചിട്ടത്. പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷവും യുവാവ് വാഹനം നിര്‍ത്താതെ കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് കാര്‍ യാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ അപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് യുവാവിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തത്. ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
Post Your Comments