ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

നരേന്ദ്ര മോദിയിൽ നിന്നാണോ എസ്.എഫ്.ഐ ഈ രാഷ്ട്രീയം പഠിച്ചത്? ജാതി വെറി സംഘപരിവാറിന്റെ രീതി: എ.ഐ.വൈ.എഫ്

തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ എഫ് വ്യക്തമാക്കുന്നു. ഏകാധിപത്യ ക്യാംപസുകളാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വ്യക്തമാക്കി. എസ്.എഫ്.ഐ സംഘപരിവാറിനെ പോലും നാണിപ്പിക്കുകയാണെന്നും ജാതി വെറി സംഘപരിവാറിന്റേതാണെന്നും മഹേഷ് കക്കത്ത് പരിഹസിച്ചു.

‘എസ്.എഫ്.ഐ സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നു. ജാതി വെറി സംഘപരിവാറിന്റെ രീതിയാണ്. ഭൂരിപക്ഷമാണ് ശരിയെങ്കിൽ കേന്ദ്രത്തിൽ ആർ.എസ്.എസ് ആണ് ശരി. അത് ശരിയാണെന്ന് പറയുമോ? വലുത് ചെറുതാകാൻ അധികം സമയം വേണ്ട. ഏകാധിപത്യ ക്യാംപസുകളാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. നരേന്ദ്ര മോദിയിൽ നിന്നാണോ ഈ രാഷ്ട്രീയം പഠിച്ചത്. ഒന്നിച്ച് പോകേണ്ടവരെ തല്ലി വീഴ്ത്തുന്നു’, മഹേഷ് കക്കത്ത് പ്രതികരിച്ചു.

Also Read:ബിജെപിയെ പരാജയപ്പെടുത്തി ഗോവയിൽ ഒരു പുതിയ സര്‍ക്കാരിനെ കൊണ്ടുവരും : മമതാ ബാനര്‍ജി

ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിൻ്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ് എഫ് ഐ അധ:പതിച്ചതിൻ്റെ തെളിവാണ് ഈ സംഭവമെന്ന് കഴിഞ്ഞ ദിവസം എ.ഐ.വൈ.എഫ് പ്രസ്താവനയിൽ പറഞ്ഞു. പുരോഗമനവും ജനാധിപത്യവും പ്രസംഗിക്കുന്ന എസ് എഫ് ഐക്കാർ പെൺകുട്ടികളെ പോലും കടന്നാക്രമിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണെന്നും അക്രമകാരികളായ ആൾക്കൂട്ടം മാത്രമായി മാറി തീരുന്ന എസ് എഫ് ഐ ക്ക് ഇടതുപക്ഷം എന്നത് ഒരു ലേബൽ മാത്രമാകുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button